Thursday, April 29, 2010

പ്രണയം

മിസ്ഡ്‌ കോള്‍
യെസ്‌ മിസ്ഡ്‌ ദി കോള്‍
"ഐ മിസ്‌ യൂ ടൂ മച്ച്‌ "
"എങ്കിലെന്തിനാ വൈകുന്നത്‌; നിനക്കെന്നെയങ്ങ്‌ സ്വന്തമാക്കിക്കൂടെ?"
"ഷുവര്‍. കുറെ മെസേജുകള്‍ കൂടി നിനക്കയക്കട്ടേ. നീ പിണങ്ങില്ലല്ലോ?"
"നിന്റെ ഇഷ്ടം"

ഇന്‍ബോക്സില്‍ ഡിജിറ്റല്‍ സൗണ്ടോടെ മെസേജുകള്‍ വന്നുവീണു. തുല്യം നില്‍ക്കാന്‍ ഔട്ട്ബോക്സില് നിന്നും ചിത്രശലഭങ്ങള്‍ പറന്നുനീങ്ങി. ഫൈവ്‌ മെഗാ പിക്സല്‍ മൊബെയില്‍ക്യാമറയാണ്‌. സ്റ്റില്‍ വേണമെങ്കില്‍ അങ്ങനെ; വീഡിയോയുടെ റക്കോഡിംഗ്‌ സാധ്യത ഒരു മണിക്കൂറിലധികമുണ്ട്‌. നല്ല റേഞ്ചില്‍ സൂം ചെയ്യാം. പിക്ചര്‍ ക്വാളിറ്റി കൂട്ടാം. നിറയെ ഓപ്ഷന്‍സ്‌. ഇതൊന്നൂം പ്രവര്‍ത്തിപ്പിച്ചു നോക്കാനറിയില്ലെന്നുവന്നാല്‍... സാങ്കേതികനിരക്ഷരത നാണക്കേട്‌ തന്നെ. ക്വാര്‍ട്ടേഴ്സോ പുഴയോരമോ യൂത്ത്‌ ഫെസ്റ്റിവല്‍ വേദിയുടെ പിന്നാമ്പുറമോ എന്തിന്‌ വെറുമൊരു മാരുതി എണ്ണൂറിന്റെ പിന്‍സീറ്റോ എവിടെയുമാകട്ടെ, ഫൈവ്‌ മെഗാപിക്സല്‍ ക്യാമറക്കങ്ങനെ കോംപ്ലക്സും വാശിയും ഒന്നൂമില്ല. യൂട്യൂബില്‍ പേസ്റ്റ്‌ ചെയ്യാനുള്ള ക്വാളിറ്റി ഉറപ്പ്‌. പറഞ്ഞു തീര്‍ന്നില്ല അതിനുമുന്‍പെത്തി സാങ്കേതികവിദ്യയുടെ തമാശ. എസ്‌ എം എസ്‌ ജോക്സില്‍ ഇത്തവണ സര്‍ദാര്‍ജിക്കഥയാണ്‌.

ചോദ്യം: പൊട്ടാസ്യം സയനൈഡ്‌ രുചിച്ച ആരും തന്നെ അതിന്റെ രുചി എന്തെന്നു പറയാന്‍ ജീവിച്ചിരുന്നില്ല. എന്താണ്‌ കാരണം?

സര്‍ദാര്‍ജി: തിരുമണ്ടന്‍. രുചി പറയാന്‍ നില്‍ക്കുന്ന നേരത്ത്‌ അവനൊരു മൊബെയിലെടുത്തു അതങ്ങ്‌ എസ്‌ എം എസ്‌ ചെയ്തു കൊടുത്താല്‍ പോരേ?